Account

Posts of സമസ്‌ത സ്നേഹികൾ

newest first

#8006Photo
Views56−76%vs avg
Forwards—
Reactions—
Comments—
#8005Text

29.06.2026 നു അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി മലപ്പുറം ജില്ലാ രജിസ്ട്രാർക്ക് മുമ്പിൽ സമർപ്പിച്ച അപേക്ഷയിൽ സി ഐ സി യുടെ ഭരണഘടനയിൽ ഭേദഗതി ആവശ്യപ്പെട്ടിരുന്നു. “ഇപ്പോൾ കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഓഫീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വീക്ഷണങ്ങളും നിർദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് പ്രവർത്തനങ്ങളും പാഠ്യ പദ്ധതികളും സർവകലാശാലാ മാതൃകയിൽ കാലോചിതമായി പരിഷ്കരിക്കുക” എന്ന ഭാഗമാണ് ഭേദഗതിക്ക് വേണ്ടി അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. പകരം “ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും സ്ഥാപിച്ചു നടത്തുക”എന്നാക്കി. സമസ്തയെ വെട്ടിയ സി ഐ സി യുടെ ഈ ഭരണഘടനാ ഭേദഗതി 08.07.2026 ന് പ്രാബല്യത്തിൽ വരികയും ചെയ്തു. പൊക്കിൾക്കൊടി ബന്ധം അറുത്തുമുറിച്ചു മാറ്റിയത് സമസ്തയല്ല, സി ഐ സി യാണ്. Mujeeb Rahman Nilgiris https://www.facebook.com/share/p/1HKGKnTSnw/ #cic #wafy

Open in Telegram
Views100−57%vs avg
Forwards—
Reactions1
Comments—
#8003Text

ജമാഅത്തെ ഇസ്ലാമി ആദർശ ക്യാമ്പയിൻ നടത്തുന്നു. പണ്ട് ജമാഅത്തെ ഇസ്ലാമി മതസംഘടനയായിരുന്നു. പിന്നീട് രാഷ്ട്രീയ സംഘടനയായി മാറി. ഇപ്പോൾ മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് ഒരു സങ്കരയിനമായി മാറാനുള്ള ശ്രമത്തിലാണ്. പുതിയ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമി എന്ന മത നവീകരണ പ്രസ്ഥാനത്തെവളർത്താൻ എല്ലാവിധ ബന്ധങ്ങളും ഉപയോഗപ്പെടുത്തുമ്പോൾ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ജമാഅത്തെ ഇസ്ലാമി മറുപടി പറയുമോ? 1, ഇന്ത്യൻ ഭരണഘടന അനുസരിക്കൽ ശിർക്കാ ( ബഹുദൈവ വിശ്വാസം)ണെന്നനിലപാട് പിൻവലിച്ചോ? 2, ഇന്ത്യ ഗവൺമെൻറിൻ്റെകീഴിൽ ഉദ്യോഗം സ്വീകരിക്കൽ ശിർക്കാ ( ബഹുദൈവ വിശ്വാസം)ണെന്ന വാദം പിൻവലിച്ചോ ? 3, ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കൽ ശിർക്കാ ( ബഹുദൈവവിശ്വാസം )ണെന്നവാദം പിൻവലിച്ചോ ? 4, തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തൽ ശിർക്കാ ബ്രഹുദൈവവിശ്വാസം)ണെന്നവാദംപിൻവലിച്ചോ ? 4, ഗവൺമെൻറ് തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തം മാനേജ്മെൻറ് കീഴിൽ നടത്തിക്കൊണ്ടുപോകൽ ശിർക്കാണെന്ന വാദം പിൻവലിച്ചോ ? 5, അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ പഠിക്കാൻ പറഞ്ഞയക്കൽ ശിർക്കാണെന്ന വാദം പിൻവലിച്ചോ? 6, ഇന്ത്യയിലെ കോടതികളെ സമീപിക്കൽശിർക്കാ ( ബഹുദൈവ വിശ്വാസം)ണെന്ന വാദംപിൻവലിച്ചോ? 7,ജമാഅത്ത് ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ടെന്നും അത്തരം വാദങ്ങൾ പിൻവലിച്ചിട്ടുണ്ടെന്നും എന്നാണ് മറുപടി എങ്കിൽ ഒന്നുകൂടി ചോദിച്ചോട്ടെ. ശിർക്കായ ഒരു കാര്യം പിന്നീട് തൗഹീദ് ആയി മാറിയ ഒരു സംഭവം ഇസ്ലാമികചരിത്രത്തിൽ നിന്ന് ഉദ്ധരിക്കാൻ സാധിക്കുമോ? അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് 22-11-2026 #hameedfaizyambalakadavu #jamatheislami

Open in Telegram
Views127−46%vs avg
Forwards—
Reactions—
Comments—
#8001Video
Views160−32%vs avg
Forwards—
Reactions—
Comments—
#8000Video
Views189−19%vs avg
Forwards—
Reactions—
Comments—
#7999Link preview
Views225−4%vs avg
Forwards—
Reactions2
Comments—
#7998Photo
Views309+32%vs avg
Forwards—
Reactions2
Comments—
#7997Photo
Views343+46%vs avg
Forwards—
Reactions1
Comments—
#7990Link preview
Views297+27%vs avg
Forwards—
Reactions—
Comments—
#7989Video
Views246+5%vs avg
Forwards—
Reactions—
Comments—
#7987Text

ഒ.ബി.സി കോളം ഒഴിവാക്കൽ: പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചന ​രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) ജനവിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരുന്നതിൽ നിന്ന് കേന്ദ്രസർക്കാർ ഒളിച്ചോടുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. സെൻസസ് ചോദ്യവലിയിൽ നിന്ന് ഒ.ബി.സി. വിഭാഗത്തെ വെട്ടിമാറ്റുകയും 40 ചോദ്യങ്ങളുള്ള പട്ടികയിൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്തത് ആസൂത്രിത നീക്കമാണ്. ​ ▪️ഒ.ബി.സി. വിഭാഗങ്ങൾക്കായി പ്രത്യേക കോളം ഇല്ലാത്തതിനാൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഔദ്യോഗിക രേഖകളിൽ ഈ വിഭാഗങ്ങളുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തപ്പെടില്ല. ഇത് പദ്ധതി വിഹിതം, ഉദ്യോഗസ്ഥ പ്രാതിനിധ്യം, സ്കോളർഷിപ്പുകൾ, ക്ഷേമ പദ്ധതികൾ എന്നിവയിലെ അർഹമായ വിഹിതം നഷ്ടപ്പെടാൻ ഇടയാക്കും. ​ ▪️പുതിയ സെൻസസിൽ ഒ.ബി.സി കോളം ഇല്ലാത്തത് മൂലം അതത് സംസ്ഥാന സർക്കാറുകൾ തയ്യാറാക്കുന്ന ഒ.ബി.സി/എസ്.ഇ.ബി.സി പട്ടികകൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കാത്ത സ്ഥിതി വരും. ▪️​1980 ലെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം രാജ്യത്ത് 52 ശതമാനത്തോളം ഒ.ബി.സി. വിഭാഗങ്ങളുണ്ട്. ഈ കണക്കുകളാണ് കേന്ദ്ര സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 27 ശതമാനം സംവരണം ഏർപ്പെടുത്താൻ അടിസ്ഥാനമായത്. എന്നാൽ പുതിയ സെൻസസിൽ കോളം ഒഴിവാക്കുന്നത് ഈ അവകാശങ്ങൾ നിഷേധിക്കാനാണ്. ▪️സെൻസസ് നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. സാമൂഹിക നീതി ഉറപ്പാക്കാനുള്ള വിവരങ്ങൾ ശേഖരിക്കുന്നത് ഒഴിവാക്കുന്നത് ഭരണഘടന ലംഘനമാണ്.ഇത് ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ്. ഒ.ബി.സി വിവരങ്ങൾ ഇല്ലാതാകുന്നത് വഴി തൊഴിൽ പദ്ധതികൾക്കും കൃത്യമായ ആനുകൂല്യങ്ങൾക്കും തടസ്സം നേരിടും. ▪️ഒ.ബി.സി ഒരു ജാതിയല്ലെന്നും, മറിച്ച് ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ കീഴിലുള്ള പിന്നാക്ക സാമൂഹിക വിഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയതാണ്. "നിങ്ങളുടെ ജാതി എന്താണ്?" എന്ന ഒറ്റ ചോദ്യം കൊണ്ട് ഒ.ബി.സി.യെ നിർവചിക്കാൻ കഴിയില്ലെന്നും പല സംസ്ഥാനങ്ങളിലെയും എസ്.ഇ.ബി.സി ലിസ്റ്റുകൾ വ്യത്യസ്തമാണെന്നും ഉള്ള യാഥാർത്ഥ്യങ്ങൾ ഇവിടെ ബോധപൂർവ്വം അവഗണിക്കപ്പെടുന്നു. ​ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതിയെയും തുല്യതയെയും അട്ടിമറിക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. ഒ.ബി.സി വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്താനുള്ള ഇത്തരം നീതികേടുകൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായ പ്രതിരോധം തീർക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ബാധ്യത കൂടിയാണ്. സത്താർ പന്തല്ലൂർ https://www.facebook.com/share/1CPnx96X9b/

Open in Telegram
Views232−1%vs avg
Forwards—
Reactions1
Comments—