Posts of Kerala PSC GK
2026-ലെ FCRA ഭേദഗതി ബിൽ എന്താണ്? 2026-ലെ FCRA (Foreign Contribution Regulation Act) ഭേദഗതി ബിൽ വിദേശ സംഭാവനകളെ (Foreign Contributions) സംബന്ധിച്ച നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതിനായി അവതരിപ്പിച്ച ബില്ലാണ്. വിദേശ സംഭാവനകളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനുമായി കൂടുതൽ കാര്യക്ഷമമായ നിയമചട്ടക്കൂടും മെച്ചപ്പെട്ട പാലന (Compliance) സംവിധാനവും ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ ■ വിദേശ സംഭാവനകളുടെ കാര്യക്ഷമമായ നിരീക്ഷണവും മേൽനോട്ടവും ഉറപ്പാക്കുക. ■ വിദേശ സംഭാവനകൾ ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികൾ സംരക്ഷിക്കുക. ■ വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുക. ■ വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയുക. ■ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുക. ■ 2026-ലെ FCRA ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യങ്ങൾ ഈ ബിൽ നിരവധി പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് അവതരിപ്പിച്ചിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ടവ: ■ വിദേശ സംഭാവനകളുടെ നിയന്ത്രണം കൂടുതൽ ശക്തമാക്കുക. ■ വിദേശ ഫണ്ടുകളുടെ ഉപയോഗത്തിൽ സുതാര്യത ഉറപ്പാക്കുക. ■ വിദേശ ധനസഹായങ്ങളുടെ ദുരുപയോഗം തടയുക. ■ വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകളുടെ (NGOs) ഭരണവും നടത്തിപ്പും കൂടുതൽ കാര്യക്ഷമമാക്കുക. ■ വിദേശ ഫണ്ടുകൾ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുക. @keralapscgktvm
Open in TelegramCURRENT AFFAIRS - 23 JUL 2026 1. സംസ്ഥാനത്ത് കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ? - ടോക് റൂം 2. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ രാത്രിയിലും പുലർച്ചെയും സ്ത്രീകൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസ് ഏത് ? - പിങ്ക് ബസ് 3. പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കായി സർക്കാർ ആരംഭിക്കുന്ന പലിശരഹിത സംരംഭ വായ്പാ പദ്ധതി ഏതാണ് ? - പ്രിയദർശിനി 4. പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായതിലൂടെ പുറത്താക്കപ്പെട്ട നഗരസഭാ ചെയർപേഴ്സൺ ആരാണ് ? - ദിയ ബിനു പുളിക്കക്കണ്ടം 5. ഗാസയ്ക്കുള്ളിൽ മൈലുകൾ നീളമുള്ള മണൽ ഭിത്തി നിർമ്മിക്കുന്ന രാജ്യം ഏതാണ് ? - ഇസ്രായേൽ 6. 2026 -ലെ എഫ്.ഐ.എച്ച് ലോകകപ്പിൽ ഇന്ത്യൻ ഹോക്കി ടീമിനെ നയിക്കുന്നത് ആരാണ് ? - ഹർമൻ പ്രീത് സിംഗ് 7. നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ? - അനുരാഗ് ജെയിൻ 8. മനുഷ്യ സഹായമില്ലാതെ മറ്റൊരു എ.ഐ കമ്പനിയെ ഹാക്ക് ചെയ്ത് എ.ഐ മോഡൽ ഏതാണ് ? - ഓപ്പൺ എ.ഐ യുടെ ജി.പി.ടി -5.6 സോൾ 9. കോമൺ വെൽത്ത് ഗെയിംസിൽ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ് ? - കൈതേരി പുത്തലത്ത് സ്വാതിഷ് 10. കോമൺ വെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിൽ മത്സരിക്കുന്ന ആദ്യ മലയാളി താരം ആരാണ് ? - എം.ശ്രീശങ്കർ https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-23-jul-2026.html
Open in TelegramCURRENT AFFAIRS - 22 JULY 2026 1. ഉക്രൈനിന്ടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - Serhii Koretskyi 2. 2026 എം.പി.പോൾ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ? - ആഷാ മേനോൻ 3. 2026 ജൂലൈയിൽ കണ്ണൂരിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി ഏതാണ് ? - Lestes paloti 4. പാമ്പ് കടിയേറ്റുള്ള മരണങ്ങൾ അവസാനിപ്പിക്കുന്നതിനായി കേരളം പുറത്തിറക്കിയ കർമ്മ പദ്ധതി ഏതാണ് ? - State Action Plan for Prevention and Control of Snakebite Envenoming 5. ഇന്ത്യയിലെ ആദ്യത്തെ ഇമ്മേഴ്സീവ് ലാംഗ്വേജ് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ? - കൊൽക്കത്ത 6. ബഹുരാഷ്ട്രാ വ്യോമ അഭ്യാസമായ പിച്ച് ബ്ലാക്കിന്ടെ വേദി എവിടെയാണ് ? - ഓസ്ട്രേലിയ 7. ഏറ്റവും പുതിയ ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ് പ്രകാരം ഒന്നാമതെത്തിയ രാജ്യം ഏതാണ് ? - സ്പെയിൻ 8. ബ്രിട്ടണിലെ പുതിയ ആൻഡി ബേൺബം മന്ത്രിസഭയിൽ അംഗങ്ങളായ ഇന്ത്യൻ വംശജർ ആരെല്ലാം ? - കനിഷ്ക നാരായണൻ, ലിസ നന്ദി, എഡ് മിലിബാൻഡ് 9. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങ് തടയുന്നതിനുള്ള നിയമം ഏത് വ്യക്തിയുടെ പേരിൽ അറിയപ്പെടും? - ജെ.എസ്.സിദ്ധാർത്ഥൻ 10. സംസ്ഥാന നിയമസഭ പാസാക്കിയ ഏത് നിയമമാണ് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി 2026 ജൂലൈയിൽ വിധിച്ചത് ? - കേരള ധാതു അവകാശ നിയമം https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-22-jul-2026.html
Open in TelegramCURRENT AFFAIRS - 21 JUL 2026 1. ചൈനീസ് ഇ-കോമേഴ്‌സ് കമ്പനിയായ ആലിബാബ പുറത്തിറക്കിയ എ.ഐ മാതൃക ഏതാണ് ? - ക്വെൻ 3.8 മാക്സ് 2. ലോകമാന്യ തിലക് പുരസ്‌കാരം നേടിയത് ആരാണ് ? - അജിത് ഡോവൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് 3. ഹമാസിന്റെ പുതിയ മേധാവി ആരാണ് ? - ഖലീൽ അൽ ഹയ്യ 4. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജ്യത്ത് അനുമതി നൽകിയ ആദ്യ ഡെങ്കിപ്പനി വാക്സിൻ ഏത് ?- - ക്യുഡെങ്ക (QDENGA : TAK -003) 5. 2026 ജൂലൈയിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനും പരിശീലകനുമായ വ്യക്തി ആരാണ് ? - കെവിൻ കീഗൻ 6. 2026 ഫിഫ ലോകകപ്പിൽ ഫെയർ പ്ലേ പുരസ്‌കാരം ലഭിച്ച ടീം ഏതാണ് ? - നെതർലാൻഡ്‌സ് 7. 2026 ജൂലൈയിൽ ഏക സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാനം ഏതാണ് ? - മധ്യപ്രദേശ് 8. നിർമ്മിത ബുദ്ധി കമ്പനിയായ ഓപ്പൺ എ.ഐ യുടെ ചീഫ് ടെക്‌നോളജി ഓഫീസർ ആയി നിയമിതനായ ഇന്ത്യക്കാരൻ ആരാണ് ? - ഉദയ് രുഡ്ഡ രാജു 9. പുതിയ കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ആരാണ് ? - ഡോ.കെ.എം.ചന്ദ്രശേഖർ 10. സമർഡുങ് ടീസ്റ്റ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ? - സിക്കിം https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-21-jul-2026.html
Open in TelegramCURRENT AFFAIRS - 20 JUL 2026 1. 2026 ജൂലൈയിൽ ബ്രിട്ടന്ടെ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ് ? - ആൻഡി ബേൺഹം 2. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവള കമ്പനിയുടെ പുതിയ ചെയർമാൻ ആരാണ് ? - വി.ഡി.സതീശൻ 3. 2026 ജൂലൈയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷനായി നിയമിതനായത് ആരാണ് ? - ഹർജിത് സിംഗ് ഗ്രെവാൾ 4. മഴക്കാലത്ത് ഭക്ഷണം വെള്ളം എന്നിവയിൽ നിന്നുള്ള രോഗവ്യാപന സാധ്യത തടയുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്ടെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന എന്താണ് ? - ഓപ്പറേഷൻ മൺസൂൺ 5. അടുത്തിടെ മഹോദയപുരം ചേരപ്പെരുമാൾ കോതരവിയുടെ പേര് പരാമർശിക്കുന്ന ലിഖിതം കണ്ടെത്തിയ ക്ഷേത്രം ഏതാണ് ? - ചേലേമ്പ്രയിലെ പെരുമണ്ണശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 6. 2026 ജൂലൈയിൽ വടക്കൻ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് ടുബ്കാൽ കീഴടക്കിയ മലയാളി ബാലിക ആരാണ് ? - ഇയ കൃഷ് 7. 2026 ജൂലൈയിൽ കണ്ടെത്തിയ പുതിയ കുരങ്ങ് ഇനം ഏതാണ് ? - LIK WELI 8. 'ഒരു പന്ത് കളിക്കാരന്റെ ഇന്ത്യൻ യാത്രകൾ' എന്ന പുസ്തകം രചിച്ചത് ആരാണ് ? - സി.കെ.വിനീത് 9. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വിലക്ക് ഏർപ്പെടുത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആരാണ് ? - മുഹമ്മദ് നവാസ് 10. 2026 ജൂലൈയിൽ അന്തരിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആരാണ് ? - സർ ഗാരി സോബേഴ്‌സ് https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-20-jul-2026.html
Open in TelegramCURRENT AFFAIRS - 19 JUL 2026 1. കുവൈത്ത് പുതുതായി ആരംഭിച്ച ദീർഘകാല റെസിഡൻസി പ്രോഗ്രാമിലെ ആദ്യത്തെ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റ് ലഭിച്ചത് ആർക്കാണ് ? - എം.എ.യൂസഫലി 2. 50 വയസ്സ് കഴിഞ്ഞവരിലെ മറവി രോഗത്തിനുള്ള (ഡിമെൻഷ്യ) വാക്സിന്റെ പേരെന്ത് ? - ഷിംഗിൾസ് വാക്സിൻ 3. 2026 ജൂലൈയിൽ അന്തരിച്ച എഴുത്തുകാരിയും ചിത്രകാരിയും അധ്യാപികയുമായ വ്യക്തി ആരാണ് ? - ഡോ.വി.പദ്മാവതി 4. 72 -ആംത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച മലയാള നടൻ ആരാണ് ? - മമ്മൂട്ടി 5. ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമ്മിത ഓർബിറ്റൽ റോക്കറ്റായ വിക്രം - 1 വിക്ഷേപണ ദൗത്യത്തിന്ടെ പേരെന്ത് ? - മിഷൻ ആഗമൻ 6. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 8000 റൺസ് നേടിയ താരം ആരാണ് ? - സർ ഗാർഫീൽഡ് സോബേഴ്‌സ് 7. 2026 ജൂലൈ 23 -ന് സ്കോട് ലാൻഡിലെ ഗ്ലാസ്ഗോയിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വാഹകർ ആരെല്ലാം ? - മീരാഭായ് ചാനുവും ലവ് ലീന ബോർഗോ ഹെയ്നും 8. 2026 ലെ ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്‌മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കടന്ന താരം ആരാണ് ? - പി.വി.സിന്ധു 9. 2026 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ രാജ്യമേത് ? - ഇംഗ്ലണ്ട് 10. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയുടെ വേദി എവിടെയാണ് ? - തിരുവനന്തപുരം https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-19-jul-2026.html
Open in TelegramCURRENT AFFAIRS - 18 JUL 2026 1. കേരളത്തിലെ ആദ്യത്തെ ശാസ്ത്രീയ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെയാണ് ? - കണിച്ചാർ 2. പി.ആർ,എസ് ലെജിസ്ലേറ്റിവ് റിസെർച്ച് പുറത്തുവിട്ട ആനുവൽ റിവ്യൂ ഓഫ് സ്റ്റേറ്റ് ലോസ് 2025 പ്രകാരം 2021 നും 2025 നും ഇടയിലുള്ള കാലയളവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന ശരാശരി സമ്മേളന ദിവസങ്ങളുള്ള സംസ്ഥാനം ഏതാണ് ? - കേരളം 3. ഇന്ത്യയിൽ കരയിലും വെള്ളത്തിലും ഒരുപോലെ ഇറക്കാൻ സാധിക്കുന്ന ആംഫിബിയൻ വിമാനം പറത്താൻ ലൈസൻസ് ഉള്ള രാജ്യത്തെ ഏക വ്യക്തി ആരാണ് ? - അരുൺ ഗോപ് 4. അടുത്തിടെ ഭൗമ സൂചിക പദവി ലഭിച്ച ഗുജറാത്തിലെ കാർഷിക ഉത്പന്നങ്ങൾ ഏതെല്ലാം ? - ഉൻത്സ ജീരകവും (Unjha Cumin), ഉൻത്സ പെരുംജീരകവും (Unjha Fennel) 5. മധ്യപ്രദേശിലെ കെയ്ൻ നദിയെ ഉത്തർപ്രദേശിലെ ബെത്വ തടവുമായി ബന്ധിപ്പിക്കുന്ന നദീ സംയോജന പദ്ധതിക്കെതിരെ മധ്യപ്രദേശിൽ ആദിവാസികൾ നടത്തുന്ന സമരം ഏതാണ് ? - ചിതാ പ്രക്ഷോഭം 6. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2026 ദേശീയ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡക്സിൽ ഒന്നാം സ്ഥാനം നേടിയത് ആരാണ് ? - ഖജുരാഹോ വിമാനത്താവളം 7. ഇന്ത്യയിലെ ഏറ്റവും വലിയ വില്ലേജ് ലെവൽ ടെലികോം നെറ്റ്‌വർക്ക് സർവേ നടത്തുന്നതിനായി തപാൽ വകുപ്പുമായി കരാറിൽ ഒപ്പു വെച്ചത് ? - ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 8. ഫോർച്യൂൺ ഇന്ത്യ ഏറ്റവും ശക്തരായ വനിതകളുടെ പട്ടിക 2026 ൽ ഒന്നാം സ്ഥാനത്ത് ആരാണ് ? - നിത അംബാനി 9. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ മലയാളി വംശജനായ ആദ്യത്തെ നാസ യാത്രികൻ ആരാണ് ? - അനിൽ മേനോൻ 10. 22 -ആംത് കോമൺ വെൽത്ത് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2026 ന്ടെ ഭാഗ്യചിഹ്നം ഏതാണ് ? - മയൂർ https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-18-jul-2026.html
Open in TelegramCURRENT AFFAIRS - 17 JUL 2026 1. ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‍ഗേജ് ഹൈഡ്രജൻ ട്രെയിൻ ഏതാണ് ? - നമോ ഗ്രീൻ റെയിൽ 2. 2026 ജൂലൈയിൽ രണ്ട് ബോട്ടുകൾ മുങ്ങി 500 റോഹിൻഗ്യ അഭയാർത്ഥികൾ മരിച്ചത് എവിടെയാണ് ? - മ്യാന്മാർ തീരക്കടൽ 3. കാറുകളുടെ ഇന്ധനക്ഷമത വർധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച മാനദണ്ഡം ഏതാണ് ? - കഫെ - 3 4. ചരിത്രത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ടി റെക്സ് ദിനോസറിന്ടെ ഫോസിലിന്ടെ പേര് എന്താണ് ? - ഗസ് 5. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്ടെ കണക്കനുസരിച്ച് 2025-26 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പാസ്പോർട്ട് അനുവദിച്ചത് ഏത് സംസ്ഥാനത്തിലാണ് ? - കേരളം 6. ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സതേൺ റെഡിനസ് എന്ന സംയുക്ത സമുദ്ര സുരക്ഷാ പരിശീലന വേദി എവിടെയാണ് ? - ദക്ഷിണ നാവിക കമാൻഡ്, കൊച്ചി 7. ശ്രീലങ്കൻ അണ്ടർ 19 ടീമിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ മലയാളി താരം ആരാണ് ? - മാനവ് കൃഷ്ണ 8. ഉക്രൈനിന്ടെ പുതിയ പ്രധാനമന്ത്രി ആരാണ് ? - സെർഹി കൊറേറ്റ്സ്‌കി 9. പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയാണ് തിരുവനന്തപുരം മൃഗശാലയിൽ ഒരു വ്യാഴ വട്ടത്തിനു ശേഷം ജനിച്ചത് ? - ലംഗൂർ കരിങ്കുരങ് 10. ബഹിരാകാശത്തെ കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ/മാലിന്യങ്ങളെ ഭ്രമണപഥത്തിൽ നിന്നും നീക്കം ചെയ്യാനുള്ള പേടകങ്ങൾ നിർമ്മിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് ഏതാണ് ? - കോസ്മോസേർവ് സ്പേസ് https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-17-jul-2026.html
Open in TelegramCURRENT AFFAIRS - 16 JUL 2026 1. 2026 ജൂലൈയിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്ടെ വിശിഷ്ട വ്യക്തികൾക്കുള്ള സീനിയർ ഫെലോഷിപ്പിന് അർഹനായത് ആരാണ് ? - ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ 2. 2026 ജൂലൈയിൽ എസ്.ബി.ടി ഓർമ്മക്കൂട് പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം ? - എം.ജി.ശ്രീകുമാർ, ആലങ്കോട് ലീലാകൃഷ്ണൻ 3. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സ്മാരകം നിലവിൽ വരുന്നത് എവിടെയാണ് ? - വലിയ ചൂടുകാട് (ആലപ്പുഴ) 4. 2028-29 കാലയളവിലെ യു.എൻ രക്ഷാ സമിതിയിലെ താത്കാലിക അംഗത്വം ലഭിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച ക്യാമ്പയിൻ ഏതാണ് ? - ശാന്തി (SHANTI) 5. സർക്കാർ തലത്തിലുള്ള ആദ്യത്തെ എ.ഐ സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം ഏതാണ് ? - കർണാടക 6. 2026 ജൂലൈയിൽ അന്തരിച്ച പ്രശസ്ത പാവകളി കലാകാരി ആരാണ് ? - മൂഴിക്കൽ പങ്കജാക്ഷി 7. 2026 -ലെ ആഗോള പരിസ്ഥിതി പ്രകടന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ? - 176 8. മലയാളത്തിലെ പ്രഥമ ക്രൈസ്തവ നോവലായ പരിഷ്കാര വിജയം പ്രസിദ്ധീകരിച്ചിട്ട് 2026ൽ എത്ര വർഷമായി ? - 120 വർഷം 9. ഗഗൻയാൻ ദൗത്യത്തിൽ ഉപയോഗിക്കുന്നതിനായി ഐ.എസ്.ആർ.ഒ വികസിപ്പിച്ച ഹ്യൂമനോയിഡിന്റെ പേരെന്ത് ? - വ്യോമ മിത്ര 10. അനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ പോലീസ് നടത്തിയ റെയ്ഡ് ഓപ്പറേഷൻടെ പേരെന്ത് ? - ഓപ്പറേഷൻ സ്കൈ https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-16-jul-2026.html
Open in TelegramCURRENT AFFAIRS - 15 JUL 2026 1. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷൻ ആരാണ് ? - കെ.പത്മകുമാർ 2. മഹാരാഷ്ട്രയിൽ യൂണിഫോം സിവിൽ കോഡ് കരട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ അധ്യക്ഷ ആരാണ് ? - ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി 3. അടുത്തിടെ നിഫ്റ്റി 500 അഹിംസ ഇൻഡക്സ് പുറത്തിറക്കിയ സ്ഥാപനം ഏതാണ് ? - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 4. മദ്രസ ബോർഡിന് പകരം ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റി (മൈനോറിറ്റി എഡ്യൂക്കേഷൻ അതോറിറ്റി) സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ? - ഉത്തരാഖണ്ഡ് 5. 2026 ജൂലൈയിൽ തെക്കൻ ചൈനയിൽ വ്യാപക പ്രളയത്തിന് കാരണമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഏതാണ് ? - മെയ്സാക്ക് 6. ഇന്ത്യയിലെ ആദ്യത്തെ ക്യാമ്പസ് നിർമ്മിത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് ഏതാണ് ? - CNVR1K 7. അടുത്തിടെ വിക്ഷേപിച്ച കോയോ എന്ന ഉപഗ്രഹം നിർമ്മിച്ച കമ്പനി ഏതാണ് ? - ഹെക്സ് 20 8. ഡൽഹിയിലെ സെൻട്രൽ വിസ്തയുടെ പുതിയ പേര് എന്താണ് ? - കർത്തവ്യ പഥ് ഏരിയ 9. കൊട്ടാരക്കര ഭാരത് മുരളി കൾച്ചറൽ സെന്ററിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയത് ആരാണ് ? - അടൂർ ഗോപാലകൃഷ്ണൻ 10. പൂർവാപർ ഭാഷാ സേതു പുരസ്‌കാരം നേടിയ മലയാളി ആരാണ് ? - ഡോ.ആർസു https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-15-jul-2026.html
Open in TelegramCURRENT AFFAIRS - 14 JUL 2026 1. ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം വികസിപ്പിക്കുന്ന ആദ്യത്തെ എ.ഐ ശേഷിയുളള ചിപ്പ് ഏതാണ് ? - സി.എൻ.വി.ആർ 1000 2. അടുത്തിടെ അന്തരിച്ച, എ.കെ.ജി നയിച്ച പട്ടിണി ജാഥയിൽ അംഗമായിരുന്ന വ്യക്തി ?- ഐക്കര നാരായണൻ - **** 3. കേരളത്തിൽ ആദ്യ മണ്ണിടിച്ചിൽ മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ് ? - മാടശ്ശേരി മല, കണ്ണൂർ 4. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ആദ്യ മലയാളിയായ അനിൽ സഞ്ചരിക്കുന്ന പേടകം ഏതാണ് ? - സോയൂസ് പ്രോഗ്രസ് 5. കേരളത്തിൽ ആദ്യമായി ജെയിലിൽ വെച്ച് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ആരാണ് ? - ആർ.സുഗതൻ 6. യു.എസും ഇസ്രായേലും ആക്രമിക്കുന്ന ഇറാനെ സഹായിക്കുന്നതിനായി റഷ്യ അയച്ച അത്യാധുനിക യുദ്ധ വിമാനം ഏതാണ് ? - ടുപലേവ് (ടി യു -214 പി യു) 7. കിഫ്ബിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു മാറ്റങ്ങൾ നിർദ്ദേശിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയുടെ ചെയർപേഴ്സൺ ആരാണ് ? - സുധ പിള്ള 8. ഇംഗ്ലണ്ടിലെ ലോഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഓണേഴ്‌സ് ബോർഡിൽ ഇടം പിടിക്കുന്ന ആദ്യ വനിത ആരാണ് ? - ക്രാന്തി ഗൗഡ് 9. 2026 ജൂലൈയിൽ അന്തരിച്ച ജുറാസിക് പാർക്ക് സിനിമയിൽ ഫോസിൽ ശാസ്ത്രജ്ഞനായ ഡോ.അലൻ ഗ്രാൻഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ നടൻ ആരാണ് ? - സാം നീൽ 10. 2026 ജൂലൈയിൽ അന്തരിച്ച തമിഴ് നോവലിസ്റ്റ് ആരാണ് ? - പൂമണി https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-14-jul-2026.html
Open in TelegramCURRENT AFFAIRS - 13 JUL 2026 1. വിദേശത്ത് വെച്ച് 100 മീറ്റർ ഓട്ടത്തിൽ ഒരു ഇന്ത്യാക്കാരന്റെ ഏറ്റവും മികച്ച സമയം കുറിച്ച അത്ലറ്റ് ആരാണ് ? - അനിമേഷ്, ഒഡീഷ 2. ദേശീയ ഗാനം, ദേശീയ ഗീതം എന്നിവ ആലപിക്കുമ്പോൾ ഏത് ആദ്യം പാടണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജൂലൈയിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത് ? - വന്ദേമാതരം (ദേശീയ ഗീതം) 3. 2026 ജൂലൈലിൽ അന്തരിച്ച മലയാള നാടക രംഗത്തെ ശ്രദ്ധേയനായ നടനും സംവിധായകനും നിർമ്മാതാവുമായ വ്യക്തി ആരാണ് ? - ബേബിക്കുട്ടൻ തൂലിക 4. 2026 -ലെ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം ഏതാണ് ? - വള്ളം തുഴയുന്ന വേഴാമ്പൽ 5. കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലെ വിലയേറിയ താരം ആരാണ് ? - സിബിൻ ഗിരീഷ് 6. കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും വർഷം 25 ലക്ഷം രൂപയുടെ വരെ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുടെ പേര് എന്താണ് ? - ഉമ്മൻചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി 7. 2026 ജൂലൈ 12 ന് അന്തരിച്ച മുൻ ഖത്തർ ഭരണാധികാരി ആരാണ് ? - ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി 8. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ചെയ്തിട്ടുള്ള താരം ആരാണ് ? - ലയണൽ മെസ്സി, അർജന്റീന 9. 2026 വിമ്പിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് ? - യാനിക് സിന്നർ, ഇറ്റലി 10. നെഹ്‌റു ട്രോഫി നേടുന്നവർക്കുള്ള സമ്മാനത്തുക എത്രയായിട്ടാണ് വർദ്ധിപ്പിച്ചത് ? - 25 ലക്ഷം രൂപ https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-13-jul-2026.html
Open in TelegramCURRENT AFFAIRS - 12 JUL 2026 1. ആഴ്ചയിൽ ഒരിക്കൽ മാത്രം നൽകുന്ന പുതിയ ഇൻസുലിൻ ഏതാണ് ? - Awiqli 2. 2026 ജൂലൈയിൽ പുറത്തുവിട്ട പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സസ് 2025-26 പ്രകാരം കേരളത്തിന്ടെ ഗ്രേഡ് ഏതാണ് ? - പ്രചേസ്ത 1 3. മതത്തിന്ടെ പേരിലാണെങ്കിലും ഒരു ജലാശയത്തെ മലിനമാക്കാൻ ആർക്കും അവകാശമില്ല എന്ന് അടുത്തിടെ വിധി പ്രസ്താവിച്ച കോടതി ഏതാണ് ? - മദ്രാസ് ഹൈക്കോടതി 4. ലോർഡ്‌സിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യ വനിതാ ക്രിക്കറ്റർ ആരാണ് ? - യാസ്തിക ഭാട്ടിയ 5. 2026 അണ്ടർ -19 യൂറോ കപ്പ് ജേതാക്കൾ ആരാണ് ? - സ്പെയിൻ 6. കേരള ക്രിക്കറ്റ് ലീഗ് ടീമായ ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ആരാണ് ? - ക്രിസ് ഗെയിൽ 7. 2026 ജൂലൈയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ആരാണ് ? - എസ്.ജാനകി 8. 2026 ജൂലൈയിൽ അന്തരിച്ച അർജന്റീനിയൻ ഫുട്ബോൾ താരം ആരാണ് ? - അന്റോണിയോ റാറ്റിൻ 9. 2026 ജൂലൈയിൽ അന്തരിച്ച ഖത്തറിന്റെ മുൻ അമീർ ആരാണ് ? - ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി 10. കരീബിയൻ സമുദ്ര മേഖലയിൽ കണ്ടെത്തിയ ഏത് ജീവിക്കാണ് 2026 -ലെ ലോകകപ്പിൽ കളിച്ച കാബോ വെർദെയുടെ ഗോൾ കീപ്പർ വൊസീഞ്ഞയുടെ പേര് നൽകിയത് ? - കടലൊച്ച് https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-12-jul-2026.html
Open in TelegramCURRENT AFFAIRS - 11 JUL 2026 1. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ഏതാണ് ? - ദാദ 2. 2026 ജൂലൈയിൽ ചാന്ദിപുര വൈറസ് ബാധ മൂലമുള്ള മരണം സ്ഥിരീകരിച്ച സംസ്ഥാനം ഏതാണ് ? - ഗുജറാത്ത് 3. തമിഴ്‌നാട്ടിലെ അമ്പലങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ട മൂന്ന് പൗരാണിക വിഗ്രഹങ്ങൾ ഇന്ത്യക്കു തിരികെ നൽകാൻ തീരുമാനിച്ച രാജ്യം ഏതാണ് ? - ഓസ്ട്രേലിയ 4. സർക്കാർ ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യ പ്രദമാക്കാൻ 'നലം എ.ഐ' എന്ന വാട്സ് ആപ്പ് ചാറ്റ് ബോട്ട് സർവീസിന് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് ? - തമിഴ്‌നാട് 5. കെ.ഡി.ജാദവിന്ടെ ജീവിതം പ്രമേയമായി നിർമിച്ച മറാത്തി ചലച്ചിത്രം ഏതാണ് ? - ഖഷബ 6. 2026 ജൂലൈയിൽ പഴക്കമുള്ള ഗോപുരം തകർന്നു വീണ റെയിൽവേ സ്റ്റേഷൻ ഏതാണ് ? - കോഴിക്കോട് 7. 2026 ജൂലൈയിൽ നൃത്ത്യരംഗം ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഓർഗനൈസേഷൻടെ നാച്ചോ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ? - ഡോ.പ്രമോദ് പയ്യന്നൂർ 8. 2026 -ൽ ജി.ദേവരാജൻ മാസ്റ്റർ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ? - സുജാത 9. ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ മലയാളി ആരാണ് ? - അനിൽ മേനോൻ 10. ലോക ജനസംഖ്യാ ദിനം എന്നാണ് ? - ജൂലൈ 11 https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-11-jul-2026.html
Open in TelegramCURRENT AFFAIRS - 10 JUL 2026 1. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ യുമായി നിയമിതനാകുന്നത് ആരാണ് ? - മഹേഷ് മുരളീധർ പൈ 2. ഇന്ത്യൻ സിവിൽ ആണവ വൈദ്യുത പദ്ധതികൾക്കാവശ്യമായ യുറേനിയം ലഭിക്കുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാറിൽ ഏർപ്പെട്ടത് ? - ഓസ്ട്രേലിയ 3. ഇന്ത്യൻ മഹാസമുദ്രത്തിന്ടെ ചാലക ശക്തിയായ ജെറ്റ് സ്ട്രീം ഏതാണ് ? - സോമാലി ജെറ്റ് സ്ട്രീം 4. 2026 ജൂലൈയിൽ അന്തരിച്ച ലോക പ്രശസ്ത വെൽഷ് ഗായിക ആരാണ് ? - ബോണി ടൈലർ 5. 2026 ലെ വിമ്പിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ എത്തിയത് ആരെല്ലാം ? - കരോലിൻ മുച്ചോവ, ലിൻഡ നൊസ്‌കോവ 6. ഏഷ്യൻ അണ്ടർ 23 അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 4 * 400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ആരാണ് ? - സാന്ദ്ര മോൾ സാബു 7. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ ഐ,ജി സ്ഥാനത്തെത്തുന്ന ആദ്യ മലയാളി ആരാണ് ? - ഡോ.സഞ്ജയൻ കുമാർ 8. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി താൽക്കാലിക ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെയാണ് ? - കൊക്കോസ് ദ്വീപ്, ഓസ്ട്രേലിയ 9. ട്രാവൽ മേഖലയിലെ എ.ഐ കമ്പനിയായ നാവിക് ടെക്‌നോളജീസ് ആരംഭിക്കുന്ന കേരളത്തിലെ കമ്പനി ഏതാണ് ? - ഐ.ബി.എസ് 10. 2026 ജൂലൈയിൽ ബ്രിക്സ് വനിതാ മന്ത്രിതല യോഗത്തിനു വേദിയായത് എവിടെയാണ് ? - കൊച്ചി https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-10-jul-2026.html
Open in TelegramCURRENT AFFAIRS - 09 JUL 2026 1. ലോകബാങ്കിന്റെ പ്രതിശീർഷ ദേശീയ വരുമാനത്തിന്ടെ അടിസ്ഥാനത്തിൽ ഉയർന്ന ഇടത്തരം വരുമാന വിഭാഗത്തിന്ടെ പരിധി കടന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതൊക്കെയാണ് ? - ഡൽഹി, കർണാടക, തെലങ്കാന, തമിഴ്‌നാട്, ഗുജറാത്ത് 2. ഭൂമിയിലെ ഏറ്റവും പഴക്കമേറിയ ഉൽക്കാ ഗർത്തം ഏതാണ് ? - നോർത്ത് പോൾ ഡോം 3. 2026 ൽ ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ് പുറത്തിറക്കിയ ആഗോള പാസ്പോർട്ട് സൂചികയിൽ ഒന്നാമതുള്ള രാജ്യം ഏതാണ് ? - സ്വീഡൻ 4. 2026 ജൂലൈയിൽ ഐ.എം.എഫ് സാമ്പത്തിക കൗൺസിലർ ആയും ഗവേഷണ വകുപ്പ് മേധാവിയായും നിയമിതയായത് ആരാണ് ? - Silvana Tenreyro 5. അടുത്തിടെ ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ബിന്റാങ് ആദിപൂർണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' ലഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ? - നരേന്ദ്രമോദി 6. അടുത്തിടെ ഗോത്ര നൃത്തം സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ച സ്ഥാപനം ഏതാണ് ? - കിർത്താഡ്‌സ് (KIRTADS) 7. സംസ്ഥാനത്തെ ഏറ്റവും വലിയ ഗ്രീൻ ഡാറ്റാ സെന്റർ സ്ഥാപിതമാകുന്നത് എവിടെയാണ് ? - കൊച്ചി 8. 18 മീറ്റർ ഡ്രാഫ്റ്റ് ശേഷി കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ മേജർ തുറമുഖം ഏതാണ് ? - കാമരാജർ തുറമുഖം (തമിഴ് നാട്) 9. ലോകത്തെ ആദ്യ ഒപ്‌റ്റോസാർ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏതാണ് ? - ദൃഷ്ടി 10. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് എവിടെയാണ് ? - തിരുവനന്തപുരം https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-09-jul-2026.html
Open in TelegramCURRENT AFFAIRS - 08 JUL 2026 1. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ആരാണ് ? - ഡോ.എ.പി.അഹമ്മദുൽ കബീർ 2. 2026 ജൂലൈയിൽ അന്തരിച്ച ഇന്ത്യയുടെ ബ്രിജ്‌മാൻ (പാലം മനുഷ്യൻ) എന്നറിയപ്പെടുന്ന വ്യക്തി ആരാണ് ? - ഗിരീഷ് ഭരദ്വാജ് 3. ഏത് രാജ്യത്തിന് ഇന്ത്യയുടെ ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ വിൽക്കുന്നതിനാണ് 2026 ജൂലൈയിൽ കരാറിൽ ഒപ്പിട്ടത് ? - ഇന്തോനേഷ്യ 4. കേന്ദ്ര ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ആരാണ് ? - പ്രഹ്ലാദ് ജോഷി 5. ആറു ഫിഫ ലോക കപ്പുകളിൽ ഗോളടിച്ച ഏക താരം ആരാണ് ? - ക്രിസ്ത്യാനോ റൊണാൾഡോ 6. 2026 ജൂലൈയിൽ വയനാട്ടിൽ എവിടെയാണ് മണ്ണിടിച്ചിലിൽ 3 പേർ മരിച്ചത് ? - കള്ളാടി 7. ജി.ഡി.നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം ഏതാണ് ? - GDN 8. മീനിന്റെ ചിറക്, ചെതുമ്പൽ, തല തുടങ്ങിയവയിൽ നിന്നും സൗന്ദര്യ വർധക വസ്തുക്കൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം ഏതാണ് ? - കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) 9. കെ.എസ്.ആർ.ടി.സി ബസിലെ പ്രിയദർശിനി സൗജന്യ യാത്രയിലൂടെ സ്ത്രീകൾ ലാഭിക്കുന്ന തുക നിക്ഷേപിക്കുന്നതിനായി കെ.എസ്.എഫ്.ഇ ആരംഭിക്കുന്ന ചിട്ടിയേത് ?- പിങ്ക് ചിട്ടി 10. സംസ്ഥാനത്തെ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സംരംഭകത്വ വികസനത്തിനുമായി പട്ടികജാതി - പട്ടികവർഗ വികസന വകുപ്പിന്ടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ? - ദാക്ഷായണി സ്വയം സഹായ സംഘങ്ങൾ https://www.keralapscgk.com/2026/08/daily-current-affairs-in-malayalam-08-jul-2026.html
Open in TelegramCURRENT AFFAIRS - 07 JUL 2026 1. സുപ്രീം കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ പുതിയ ചെയർപേഴ്സൺ ആയി നിയമിതയായത് ആരാണ് ? - ജസ്റ്റിസ് ബി.വി.നാഗരത്ന 2. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള സെമി കണ്ടക്ടർ അസ്സംബ്ലി ആൻഡ് ടെസ്റ്റിംഗ് കേന്ദ്രം ഉദ്‌ഘാടനം ചെയ്യപ്പെട്ടത് ? - സാനന്ദ്, ഗുജറാത്ത് 3. അടുത്തിടെ ദുർഗ സ്‌ക്വാഡ് ആരംഭിച്ച സംസ്ഥാനം ഏതാണ് ? - പശ്ചിമ ബംഗാൾ 4. 2026 ൽ പുറത്തുവിട്ട സുസ്ഥിര വികസന സൂചികയിൽ ഒന്നാമതുള്ളത് ഏത് രാജ്യമാണ് ? - ഫിൻലാൻഡ് 5. 2026 ഐ.സി.സി വനിതാ ടി-20 ലോകകപ്പ് ജേതാക്കൾ ആരാണ് ? - ഓസ്ട്രേലിയ 6. 2026 ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്‌സ് കിരീടം നേടിയത് ആരാണ് ? - ചാൾസ് ലെക്ലർക്ക് 7. 2026 ജൂലൈയിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച ബ്രസീൽ താരം ആരാണ് ? - നെയ്മർ 8. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക, സാംസ്‌കാരിക, തന്ത്രപരമായ ബന്ധങ്ങൾ ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ നയം ഏതാണ് ? - ആക്ട് ഈസ്റ്റ് 9. സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുളള ഇന്ത്യയുടെ പദ്ധതി ഏതാണ് ? - മഹാസാഗർ 10. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച, 2026 ജൂലൈയിൽ കമ്മീഷൻ ചെയ്ത അത്യാധുനിക സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഏതാണ് ? - ഐ.എൻ.എസ് മഹേന്ദ്രഗിരി https://www.keralapscgk.com/2026/07/daily-current-affairs-in-malayalam-07-jul-2026.html
Open in TelegramCURRENT AFFAIRS - 06 JUL 2026 1. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ് ? - വൈഭവ് സൂര്യവംശി 2. പെറുവിന്റെ പുതിയ പ്രസിഡന്റ് ആരാണ് ? - കീക്കോ ഫുജിമോറി 3. ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസം ഏതാണ് ? - റിംപാക് (RIMPAC - Rim of the Pacific Exercise) 4. ഇന്ത്യയിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ മാച്ചാ ടീ ഉത്പാദിപ്പിച്ച സംസ്ഥാനം ഏതാണ് ? - അസം 5. നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനുള്ള എക്സൈസ് വകുപ്പിന്ടെ പദ്ധതി ഏതാണ് ? - ഓപ്പറേഷൻ തണ്ടർ 6. ഇന്ത്യയിൽ വയോജന കമ്മീഷൻ രൂപീകരിച്ച ആദ്യ സംസ്ഥാനം ഏതാണ് ? - കേരളം 7. പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ് ? - ശേഷാദ്രി നാഥൻ 8. വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത് ആരാണ് ? - നൊവാക് ജോക്കോവിച്ച് 9. 2026 ജൂലൈയിൽ അന്തരിച്ച ഛത്തീസ്ഗഢിലെ പാണ്ഡവാനി കലാരൂപത്തിലെ ഇതിഹാസം ആരാണ് ? - തീജൻ ഭായ് 10. വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ നിയന്ത്രിച്ച ആദ്യ ഇന്ത്യൻ വനിത ആരാണ് ? - വൃന്ദ റാഠി https://www.keralapscgk.com/2026/07/daily-current-affairs-in-malayalam-06-jul-2026.html
Open in Telegram