Account

Posts of INC Kerala

newest first

#8767Video

ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ കായികതാരം വിദർശ കെ. വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നൽകിയുള്ള ഉത്തരവ് കൈമാറി. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നൽകുമെന്ന സർക്കാരിന്റെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളിലെ ജേതാക്കൾക്കുള്ള പാരിതോഷികം വർധിപ്പിച്ചത് ഉൾപ്പെടെ കായിക മേഖലയുടെ സമഗ്ര വികസനത്തിനായി നിരവധി ഇടപെടലുകളാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. 2019-20 വർഷത്തെ മെഡൽ ജേതാക്കളായ 900 കായിക താരങ്ങൾക്ക് കുടിശ്ശികയായി കിടന്നിരുന്ന പാരിതോഷികം കഴിഞ്ഞ ദിവസം വിതരണം ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2020 മുതൽ മുടങ്ങിക്കിടക്കുന്ന പാരിതോഷികം നൽകുന്നതിനുള്ള നടപടികളും അതിവേഗം പുരോഗമിക്കുകയാണ്. ഒളിമ്പിക്സ് ലക്ഷ്യം വെച്ചുകൊണ്ട് ആവിഷ്കരിച്ച 'ഖേലോ കേരളം - ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി 2026' സമഗ്ര കായിക പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും നമ്മൾ തുടക്കം കുറിച്ചുകഴിഞ്ഞു. കായികതാരങ്ങൾക്ക് അർഹമായ അംഗീകാരവും പിന്തുണയും ഉറപ്പാക്കി കേരളത്തെ കായിക മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

Open in Telegram
Views167−2%vs avg
Forwards—
Reactions—
Comments—
#8763Text
Views206+21%vs avg
Forwards—
Reactions—
Comments—
#8762Text

കാസർഗോഡ്–വയനാട് 400 കെ.വി. ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ഇടപെടലിൽ നിർണായക വഴിത്തിരിവ്; മന്ത്രിസഭ അംഗീകരിച്ച നിർദ്ദേശം; വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി അടിയന്തരമായി പൂർത്തിയാക്കാൻ നടപടി തിരുവനന്തപുരം | 2026 നവംബർ 13 കഴിഞ്ഞ മൂന്നു വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന കാസർഗോഡ്–വയനാട് 400 കെ.വി. വൈദ്യുതി പ്രസരണ ലൈൻ പദ്ധതി അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നിർണായക നടപടിയുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി ഭൂവുടമകൾക്കുള്ള പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഗണ്യമായി വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നടത്തിയ ചർച്ചകളുടെയും സജീവമായ ഇടപെടലുകളുടെയും ഫലമായാണ് പദ്ധതിയിൽ നിർണായക വഴിത്തിരിവുണ്ടായത്. ഭൂവുടമകൾ ഉന്നയിച്ച ആശങ്കകളും നഷ്ടപരിഹാര പാക്കേജ് വർധിപ്പിക്കണമെന്ന ആവശ്യവും മന്ത്രി ഗൗരവത്തോടെ പരിഗണിക്കുകയും യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ഉടൻതന്നെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥന്മാരും, ബാധിക്കപ്പെടുന്ന സ്ഥലം ഉടമകളുടെ പ്രതിനിധികളുമായും മന്ത്രി നടത്തിയ നിരവധിയായ ചർച്ചകൾ നടത്തി അനുകൂലമായ തീരുമാനത്തിലെത്താൻ ഇടപെടുകയും ചെയ്തു. തുടർന്ന് വൈദ്യുതി വകുപ്പ് മുന്നോട്ടുവെച്ച നിർദ്ദേശംകഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചതോടെയാണ് പുതുക്കിയ നഷ്ടപരിഹാര പാക്കേജിന് അംഗീകാരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. 2026 നവംബർ 12-ലെ G.O.(Ms) No.13/2026/POWER ഉത്തരവ് പ്രകാരമാണ് നഷ്ടപരിഹാര നിരക്കുകൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കാസർഗോഡ്–വയനാട് 400 കെ.വി. ലൈൻ പദ്ധതി പൂർത്തിയാക്കുന്നതിൽ യുഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭൂവുടമകളുടെ ന്യായമായ ആശങ്കകൾ പരിഹരിച്ച് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള സർക്കാരിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ഭരണപരമായ ഇടപെടലിന്റെയും പ്രതിഫലനമാണ് ഈ തീരുമാനം. പദ്ധതി പൂർത്തീകരണത്തിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഈ നടപടി വഴിയൊരുക്കും. പുതുക്കിയ നഷ്ടപരിഹാര പാക്കേജിലെ പ്രധാന വ്യവസ്ഥകൾ 1. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനുള്ള നഷ്ടപരിഹാരം: ടവർ സ്ഥാപിക്കുന്ന ഭൂമിയുടെ ന്യായവിലയുടെ 400 ശതമാനമായി നഷ്ടപരിഹാരം വർധിപ്പിച്ചു. നേരത്തെ ഇത് 340 ശതമാനമായിരുന്നു. 2. റൈറ്റ് ഓഫ് വേ (Right of Way) നഷ്ടപരിഹാരം: പ്രസരണ ലൈൻ കടന്നുപോകുന്ന ഭൂമിയുടെ ന്യായവിലയുടെ 100 ശതമാനമായി നഷ്ടപരിഹാരം ഉയർത്തി. നേരത്തെ ഇത് 60 ശതമാനമായിരുന്നു. 3. വീടുകൾക്കുള്ള നഷ്ടപരിഹാരം: പ്രസരണ ലൈനിന് താഴെയുള്ള വീടുകൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ (PWD) മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും. മൂല്യനിർണയ തുക 10 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ യഥാർത്ഥത്തിൽ നിർണയിച്ച തുക നൽകും.ഇത് 2026 മാർച്ചിൽ ഇറക്കിയ ഉത്തരവിൽ കേവലം 2 ലക്ഷം രൂപ മാത്രമായിരുന്നു. 4. ഭൂമിയുടെ കുറഞ്ഞ ന്യായവില: ഒരു സെന്റിന്റെ ന്യായവില 10,000 രൂപയിൽ താഴെയുള്ള പ്രദേശങ്ങളിൽ 10,000 രൂപ ഒരു സെന്റിന്റെ അടിസ്ഥാന ന്യായവിലയായി കണക്കാക്കിയാണ് നഷ്ടപരിഹാരം നിർണയിക്കുക. ഇത് 2026 മാർച്ചിൽ ഇറക്കിയ ഉത്തരവിൽ 7000 രൂപയായിരുന്നു 5. മരങ്ങൾ മുറിക്കുന്നതിനുള്ള നഷ്ടപരിഹാരം: മുറിച്ചുമാറ്റേണ്ട മരങ്ങൾക്കുള്ള നഷ്ടപരിഹാരം നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ നിശ്ചയിക്കും. ഇതിനായി സമതല പ്രദേശങ്ങളിൽ 46 മീറ്റർ വീതിയിലും മലനിരകൾ, താഴ്‌വരകൾ എന്നിവിടങ്ങളിൽ 30 മീറ്റർ വീതിയിലും കണക്കാക്കും. പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ഭൂവുടമയ്ക്കും നൽകേണ്ട നഷ്ടപരിഹാര തുക ജില്ലാ കളക്ടർമാർ കണക്കാക്കി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEBL) വഹിക്കും. *സംസ്ഥാനത്തിന്റെ വൈദ്യുതി പ്രസരണ ശേഷിയിൽ വലിയ മുന്നേറ്റം* കാസർഗോഡ്–വയനാട് 400 കെ.വി. ലൈൻ പൂർത്തിയാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി പ്രസരണ ശേഷിയിൽ ഗണ്യമായ വർധനവുണ്ടാകും. ഇതുവഴി പുറത്തുനിന്ന് കൂടുതൽ വൈദ്യുതി കേരളത്തിലേക്ക് എത്തിക്കുന്നതിനും സംസ്ഥാനത്തിനകത്ത് ലഭ്യമായ അധിക വൈദ്യുതി ആവശ്യാനുസരണം പുറത്തേക്ക് കൈമാറുന്നതിനും കൂടുതൽ സൗകര്യമുണ്ടാകും. സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും വൈദ്യുതി ക്ഷാമ സാഹചര്യങ്ങളിൽ കൂടുതൽ ഫലപ്രദമായി വൈദ്യുതി ലഭ്യമാക്കുന്നതിനും പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി നിർണായകമാണ്. ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾ മുന്നിൽക്കണ്ട് കേരളത്തിന്റെ ഊർജമേഖലയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പദ്ധതി വലിയ മുതൽക്കൂട്ടാകും.

Open in Telegram
Views211+24%vs avg
Forwards—
Reactions—
Comments—
#8753Video

ഏജന്റ് മാരെ ഒഴിവാക്കി കമ്പനികളിൽ നിന്ന് നേരിട്ട് മരുന്നുകൾ വാങ്ങി ഗവൺമെന്റിന് സാമ്പത്തിക ലാഭവും ജനങ്ങൾക്ക് മരുന്നും എത്തിക്കുന്നതിൽ ഇടതുപക്ഷത്തിന് എന്താണ് ഇത്ര ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് .. *എസ് എം എ രോഗികൾക്ക് ആവശ്യമായ മരുന്ന് അഞ്ചര ലക്ഷത്തിൽ പരം രൂപയ്ക്ക് കിട്ടിയിരുന്ന മരുന്ന് ഇപ്പോൾ 8000 ത്തോളം രൂപയ്ക്ക് ജനങ്ങളിലേക്ക് എത്തിക്കാൻ* സാധിച്ചിരിക്കുന്നു അതോടൊപ്പം തന്നെ ഷുഗറിനും ക്യാൻസറിനും വൃക്ക രോഗങ്ങൾക്കും എച്ച്ഐവി ബാധിതർക്കും ഉള്ള മരുന്നുകളും നേരിട്ടുള്ള പർച്ചേസിലൂടെ ഗവൺമെന്റിന് കോടികളുടെ ലാഭം ഉണ്ടാക്കുകയും ജനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കുകയും ചെയ്യുമ്പോൾ ഏജന്റുമാരുടെ കയ്യിൽനിന്നും കമ്മീഷൻ വാങ്ങിയവർക്ക് മാത്രമേ പൊള്ളുകയുള്ളൂ....

Open in Telegram
Views346+104%vs avg
Forwards—
Reactions—
Comments—