Account

Posts of ️ العلم النافع 📚

newest first

#5872Text

➐➑➏ بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ▫️كتاب الملكة [9] ▫️بَابُ مَنْ لَطَمَ عَبْدَهُ فَلْيُعْتِقْهُ مِنْ غَيْرِ إِيجَابٍ [93] حَدَّثَنَا آدَمُ، قَالَ‏:‏ حَدَّثَنَا شُعْبَةُ، قَالَ‏:‏ حَدَّثَنَا حُصَيْنٌ قَالَ‏:‏ سَمِعْتُ هِلاَلَ بْنَ يَسَافٍ يَقُولُ‏:‏ كُنَّا نَبِيعُ الْبَزَّ فِي دَارِ سُوَيْدِ بْنِ مُقَرِّنٍ، فَخَرَجَتْ جَارِيَةٌ فَقَالَتْ لِرَجُلٍ شَيْئًا، فَلَطَمَهَا ذَلِكَ الرَّجُلُ، فَقَالَ لَهُ سُوَيْدُ بْنُ مُقَرِّنٍ‏:‏ أَلَطَمْتَ وَجْهَهَا‏؟‏ لَقَدْ رَأَيْتُنِي سَابِعَ سَبْعَةٍ وَمَا لَنَا إِلاَّ خَادِمٌ، فَلَطَمَهَا بَعْضُنَا، فَأَمَرَهُ النَّبِيُّ صلى الله عليه وسلم أَنْ يُعْتِقُهَا‏.‏ ഞങ്ങൾ സുവൈദ് ബിൻ മുഖർരിൻ رضي الله عنه വിന്റെ വീട്ടിൽ വെച്ച് തുണിത്തരങ്ങൾ വിൽക്കുകയായിരുന്നു. അപ്പോൾ ഒരു അടിമപ്പെണ്ണ് പുറത്തുവന്ന് ഒരാളോട് എന്തോ പറഞ്ഞു. ആ വ്യക്തി അവളുടെ മുഖത്ത് അടിച്ചു.ഉടൻ തന്നെ സുവൈദ് ബിൻ മുഖർരിൻ അയാളോട് ചോദിച്ചു: ❝ നീ അവളുടെ മുഖത്താണോ അടിച്ചത്?! ഞങ്ങൾ ഏഴ് ആളുകൾ മാത്രം ഉണ്ടായിരുന്ന കാലം, ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്നത് ഒരു സേവക മാത്രമായിരുന്നു. നമ്മളിൽ ഒരാൾ അവളുടെ മുഖത്ത് അടിച്ചു. അപ്പോൾ അവളെ മോചിപ്പിക്കാൻ നബി ﷺ അവനോട് കൽപ്പിച്ചു!' ❞ 📌 അദബുൽ മുഫ്റദ് : 176 #ADABUL_MUFRAD #DAILY_HADITH > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣  ⬇️ https://whatsapp.com/channel

Open in Telegram
Views32−84%vs avg
Forwards—
Reactions—
Comments—
#5871Text

➐➑➎ بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ▫️كتاب الملكة [9] ▫️بَابُ لِيَجْتَنِبِ الْوَجْهَ فِي الضَّرْبِ [92] حَدَّثَنَا خَالِدٌ، قَالَ‏:‏ حَدَّثَنَا سُفْيَانُ، عَنْ أَبِي الزُّبَيْرِ، عَنْ جَابِرٍ قَالَ‏:‏ مَرَّ النَّبِيُّ صلى الله عليه وسلم بِدَابَّةٍ قَدْ وُسِمَ يُدَخِّنُ مَنْخِرَاهُ، قَالَ النَّبِيُّ صلى الله عليه وسلم‏:‏ لَعَنَ اللَّهُ مَنْ فَعَلَ هَذَا، لاَ يَسِمَنَّ أَحَدٌ الْوَجْهَ وَلاَ يَضْرِبَنَّهُ‏.‏ ജാബിർ നിവേദനം ചെയ്യുന്നു: ഒരിക്കൽ നബി ﷺ ഒരു മൃഗത്തിന്റെ അരികിലൂടെ നടന്നുപോയി; അതിന്റെ മുഖത്ത് ചൂടുവെച്ച് അടയാളപ്പെടുത്തിയതായിരുന്നു, അതിന്റെ നാസാരന്ധ്രങ്ങളിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: ❝ ഇങ്ങനെ ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ആരും തന്നെ മുഖത്ത് ചൂടുവെച്ച് അടയാളപ്പെടുത്തുകയോ മുഖത്ത് അടിക്കുകയോ ചെയ്യരുത്. ❞ 📝 മൃഗങ്ങളെ പോലും മുഖത്ത് ചൂടുവെച്ച് അടയാളപ്പെടുത്തുന്നത് നബി ﷺ ശക്തമായി എതിർത്തു. മൃഗങ്ങൾക്ക് പോലും ഇത്രയധികം കാരുണ്യവും സംരക്ഷണവും നൽകുമ്പോൾ, മനുഷ്യരുടെ മുഖത്തിന്റെ ആദരവും സുരക്ഷയും എത്ര വലുതായിരിക്കണമെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 📌 അദബുൽ മുഫ്റദ് : 175 #ADABUL_MUFRAD #DAILY_HADITH > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣  ⬇️ https://whatsapp.com/channel

Open in Telegram
Views58−70%vs avg
Forwards—
Reactions—
Comments—
#5869Text
Views85−56%vs avg
Forwards—
Reactions—
Comments—
#5868Text

∎ ​നേരെയാക്കാൻ ഏറ്റവും പ്രയാസമുള്ള രണ്ട് കാര്യങ്ങൾ 🔺 നിങ്ങളുടെ ശീലങ്ങളും ദിനചര്യയും ചുറ്റുപാടുകളുമെല്ലാം നിങ്ങൾക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ഹൃദയവും നിയ്യത്തും അങ്ങനെയല്ല. കേവലം പരിശ്രമംകൊണ്ട് മാത്രം അവയെ സ്ഥിരപ്പെടുത്താനാവില്ല. അവയെ നന്നാക്കിത്തരാൻ ഹൃദയങ്ങളെ മാറ്റിമറിക്കുന്ന അല്ലാഹുവിനോട് നിരന്തരം പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. ഉവൈസ് അൽ ഖർനി رحمه الله പറഞ്ഞു: ❝ നിസ്കാരത്തിനായി നിങ്ങൾ നിൽക്കുമ്പോൾ, നിങ്ങളുടെ ഹൃദയവും നിയ്യത്തും നന്നാക്കിത്തരണമെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക; കാരണം ഇവ രണ്ടിനേക്കാൾ പ്രയാസമേറിയ മറ്റൊരു കാര്യവും നിങ്ങൾക്ക് ചികിത്സിച്ചു നേരെയാക്കേണ്ടി വരികയില്ല.❞ ​ സിഫത്തുസ്സ്വഫ്‌വ (2/31) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN

Open in Telegram
Views105−46%vs avg
Forwards—
Reactions—
Comments—
#5866Text

بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ∎ ചില പരീക്ഷണങ്ങൾ രഹസ്യമായിരിക്കുന്നതിന്റെ ഹിക്മത് قَالَ الإِمَامُ ابْنُ الْقَيِّمِ -رَحِمَهُ اللَّهُ : مِنْ رَحْمَةِ اللَّهِ بِعَبْدِهِ أَنْ يَبْتَلِيَهُ بِبَلَاءٍ لَا يَسْتَطِيعُ الْبَوْحَ بِهِ، وَلَا يَجِدُ مَنْ يَفْهَمُهُ فِي تَفَاصِيلِهِ، حَتَّى لَا يَكُونَ فِي قَلْبِهِ تَعَلُّقٌ بِأَحَدٍ غَيْرِ اللَّهِ يَشْكُو إِلَيْهِ. ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ❝ *അടിമയോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിൽ പെട്ടതാണ്; ആരോടും തുറന്നുപറയാൻ സാധിക്കാത്തതും, അതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ ആരെയും കണ്ടെത്താൻ കഴിയാത്തതുമായ ഒരു പരീക്ഷണം അവൻ അവന് നൽകുക എന്നത്.* (അതുകൊണ്ട് എന്തിനാണ് അങ്ങനെ ചെയ്യുന്നത്?) *അല്ലാഹുവല്ലാത്ത മറ്റാരോടും പരാതി പറയാൻ തന്റെ ഹൃദയത്തിൽ യാതൊരുവിധ ബന്ധവും ആശ്രയവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണിത്.* ❞ 📝 الوابل الصيِّب صـ(٣٥) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN

Open in Telegram
Views147−25%vs avg
Forwards—
Reactions—
Comments—
#5864Text

➐➑➍ بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ▫️كتاب الملكة [9] ▫️بَابُ لِيَجْتَنِبِ الْوَجْهَ فِي الضَّرْبِ [92] حَدَّثَنَا خَالِدُ بْنُ مَخْلَدٍ، قَالَ‏:‏ حَدَّثَنَا سُلَيْمَانُ بْنُ بِلاَلٍ قَالَ‏:‏ حَدَّثَنِي مُحَمَّدُ بْنُ عَجْلاَنَ قَالَ‏:‏ أَخْبَرَنِي أَبِي، وَسَعِيدٌ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ‏:‏ إِذَا ضَرَبَ أَحَدُكُمْ خَادِمَهُ فَلْيَجْتَنِبِ الْوَجْهَ‏.‏ ∎ അടിക്കുമ്പോൾ മുഖം ഒഴിവാക്കണം (മുഖത്ത് അടിക്കരുത്). ​അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: ​നബി ﷺ പറഞ്ഞു: ❝ നിങ്ങളിലൊരാൾ തന്റെ ഖാദിമിനെ (അച്ചടക്കം പഠിപ്പിക്കാനായി) അടിക്കുകയാണെങ്കിൽ, അവൻ മുഖം ഒഴിവാക്കട്ടെ (മുഖത്ത് അടിക്കരുത്). ❞ 📌 അദബുൽ മുഫ്റദ് : 174 #ADABUL_MUFRAD #DAILY_HADITH > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣  ⬇️ https://whatsapp.com/channel

Open in Telegram
Views153−21%vs avg
Forwards—
Reactions—
Comments—
#5862Text

بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم 🔹 ആത്മീയ പൂർണ്ണതയുടെ മൂന്ന് തലങ്ങൾ قال ابن القيم رحمه الله وَقَالُوا : وَقَدْ عُلِمَ أَنَّ الكَمَالَ الإِنْسَانِيَّ فِي ثَلَاثَةِ أُمُورٍ : ➊ عُلُومٍ يَعْرِفُهَا ، ➋ وَأَعْمَالٍ يَعْمَلُ بِهَا ، ➌ وَأَحْوَالٍ تَرَتَّبُ لَهُ عَلَى عُلُومِهِ وَأَعْمَالِهِ . وَأَفْضَلُ العِلْمِ وَالعَمَلِ وَالحَالِ : العِلْمُ بِاللَّهِ وَأَسْمَائِهِ وَصِفَاتِهِ وَأَفْعَالِهِ ، وَالعَمَلُ بِمَرْضَاتِهِ ، وَانْجِذَابُ القَلْبِ إِلَيْهِ بِالحُبِّ وَالخَوْفِ وَالرَّجَاءِ . فَهَذَا أَشْرَفُ مَا فِي الدُّنْيَا ، وَجَزَاؤُهُ أَشْرَفُ مَا فِي الآخِرَةِ 🔺 ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ❝ മുൻഗാമികൾ വ്യക്തമാക്കിയിട്ടുണ്ട്: മനുഷ്യന്റെ പൂർണ്ണത താഴെ പറയുന്ന മൂന്ന് കാര്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത് - അവൻ ഗ്രഹിക്കുന്നതും മനസ്സിലാക്കുന്നതുമായ ഇൽമുകൾ. - അവൻ ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന അമലുകൾ. - തന്റെ അറിവുകളുടെയും കർമ്മങ്ങളുടെയും ഫലമായി തന്റെ ഹൃദയത്തിലുണ്ടാകുന്ന ആത്മീയ അവസ്ഥകളും ഭാവങ്ങളും. (തുടർന്ന് അദ്ദേഹം പറയുന്നു:) ഇവയിലെല്ലാം വെച്ച് ഏറ്റവും മികച്ച ഇൽമും അമലും ആത്മീയ അവസ്ഥയും ഏതാണെന്നുവെച്ചാൽ;അല്ലാഹുവെക്കുറിച്ചും അവന്റെ നാമങ്ങളെക്കുറിച്ചും വിശേഷണങ്ങളെക്കുറിച്ചും അവന്റെ പ്രവൃത്തികളെക്കുറിച്ചുമുള്ള ഇൽമാണ്. അതുപോലെ അവന്റെ തൃപ്തിക്ക് അനുസൃതമായി കർമ്മങ്ങൾ ചെയ്യലും, സ്നേഹം, ഭയം, പ്രതീക്ഷ എന്നിവയിലൂടെ ഹൃദയം പൂർണ്ണമായി അവനിലേക്ക് ആകർഷിക്കപ്പെടലുമാണ്. ഇതാണ് ദുനിയാവിലെ ഏറ്റവും ശ്രേഷ്ഠമായ കാര്യം; പരലോകത്താകട്ടെ ഇതിന്റെ പ്രതിഫലം ഏറ്റവും ഉന്നതമായതുമാണ്... ❞ 📚 عدة الصابرين (صـ ١١٣) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN

Open in Telegram
Views242+24%vs avg
Forwards—
Reactions—
Comments—
#5860Text
Views294+51%vs avg
Forwards—
Reactions—
Comments—
#5857Photo

✍️ വിലക്കപ്പെട്ട രീതിയിൽ ഉപയോഗിക്കപ്പെടുന്നതോ, അല്ലെങ്കിൽ അങ്ങനെയാകാനാണ് കൂടുതൽ സാധ്യതയുള്ളതോ ആയ ഏതൊരു കാര്യത്തിന്റെയും നിർമ്മാണവും ഇറക്കുമതിയും മുസ്ലിംകൾക്കിടയിൽ അതിന്റെ വിൽപനയും പ്രചാരണവും ഹറാമാണ് . അതിൽ പെട്ടതാണ് ഇന്നത്തെ കാലത്തെ ധാരാളം സ്ത്രീകൾ അകപ്പെട്ടിട്ടുള്ള ഒരു കാര്യം; അതായത് സുതാര്യമായതും, ഇറുകിയതും, ചെറുതുമായ വസ്ത്രങ്ങൾ ധരിക്കുക എന്നത്." ഇവയെല്ലാം ഉൾക്കൊള്ളുന്ന പ്രധാന കാര്യം ഇതാണ്: അന്യരായ പുരുഷന്മാരുടെ മുന്നിൽ വെച്ച് സ്ത്രീ തന്റെ സൗന്ദര്യങ്ങളും ശരീരഭാഗങ്ങളും വെളിപ്പെടുത്തുകയും, ശരീരത്തിന്റെ ഘടന പ്രകടമാക്കുകയും ചെയ്യുന്നു. فتاوى اللجنة الدائمة » (109/13) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN

Open in Telegram
Views373+91%vs avg
Forwards—
Reactions—
Comments—
#5856Text

🔺 ​മനസ്സിന്റെ ആഗ്രഹവും ബുദ്ധിമാന്റെ വഴിയും بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم قَالَ الإِمَامُ ابْنُ رَجَبٍ - رَحِمَهُ اللَّهُ: "وَاعْلَمْ أَنَّ النَّفْسَ تُحِبُّ الرِّفْعَةَ وَالعُلُوَّ عَلَى أَبْنَاءِ جِنْسِهَا، وَمِنْ هُنَا نَشَأَ الكِبْرُ وَالحَسَدُ، وَلَكِنَّ العَاقِلَ يُنَافِسُ فِي العُلُوِّ الدَّائِمِ البَاقِي الَّذِي فِيهِ رِضْوَانُ اللَّهِ وَقُرْبُهُ وَجِوَارُهُ، وَيَرْغَبُ عَنِ العُلُوِّ الفَانِي الزَّائِلِ، الَّذِي يَعْقُبُهُ غَضَبُ اللَّهِ وَسَخَطُهُ، وَانْحِطَاطُ العَبْدِ وَسُفُولُهُ وَبُعْدُهُ عَنِ اللَّهِ وَطَرْدُهُ عَنْهُ، فَهَذَا العُلُوُّ الفَانِي الَّذِي يُذَمُّ، وَهُوَ العُتُوُّ وَالتَّكَبُّرُ فِي الأَرْضِ بِغَيْرِ الحَقِّ. ∎ ഹാഫിള് ഇമാം ഇബ്നു റജബ് ഹമ്പലി رَحِمَهُ اللَّهُ പറഞ്ഞു: ❝ തീർച്ചയായും മനസ്സ് തന്റെ സഹജീവികളുടെമേൽ ഉന്നതിയും ഔന്നത്യവും നേടാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞുകൊള്ളുക. ഇതിൽ നിന്നാണ് അഹങ്കാരവും അസൂയയും ഉടലെടുക്കുന്നത്. എന്നാൽ ബുദ്ധിമാൻ മത്സരിക്കുന്നത് അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും അവന്റെ സാന്നിധ്യവും കരസ്ഥമാക്കിക്കൊണ്ടുള്ള ശാശ്വതമായ ഉന്നതിക്ക് വേണ്ടിയാണ്. അല്ലാഹുവിന്റെ കോപത്തിനും അതൃപ്തിക്കും, അടിമയുടെ പതനത്തിനും അധഃപതനത്തിനും, അവനിൽ നിന്നുള്ള അകൽച്ചയ്ക്കും ആട്ടിയോടിക്കലിനും കാരണമാകുന്ന നശിച്ചുപോകുന്ന താൽക്കാലിക ഔന്നത്യത്തെ അവൻ (ബുദ്ധിമാൻ) വെറുക്കുന്നു. ആക്ഷേപിക്കപ്പെട്ട ആ താൽക്കാലിക ഔന്നത്യം എന്നത് ഭൂമിയിൽ അന്യായായി അഹങ്കരിക്കുന്നതും ധിക്കാരം കാണിക്കുന്നതുമാണ്." 📚 مَجْمُوعُ الرَّسَائِلِ ج١ ص(٨٩) > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN

Open in Telegram
Views318+63%vs avg
Forwards—
Reactions—
Comments—
#5854Text

بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ∎ ​സത്യത്തിന്റെ മാനദണ്ഡം: ഖുർആനും സുന്നത്തും മാത്രം. 📂‏قال العلامة ابن باز رحمه الله : فيجب أن يكون المسلمون هدفهم واحد وهو: اتباع کتاب الله وسنة رسوله -عليه الصلاة والسلام- في جميع الأحوال في الشدة والرخاء، في العسر واليسر ، في السفر والإقامة، وفي جميع الأحوال، ‏وعند اختلاف أهل العلم ينظر في أقوالهم، ويؤيد منها ما وافق الدليل من دون تعصب لأحد من الناس. 📓فضل العلم وأخلاق اهله صـ ٣٠ 🔺 അല്ലാമ ഇബ്‌നു ബാസ് رحمه الله പറഞ്ഞു: ❝ എല്ലാ സാഹചര്യങ്ങളിലും അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ ﷺ സുന്നത്തും പിന്തുടരുക എന്നതായിരിക്കണം മുസ്‌ലിംകളുടെ ഏക ലക്ഷ്യം. പ്രയാസത്തിലും സന്തോഷത്തിലും , ഞെരുക്കത്തിലും എളുപ്പത്തിലും, യാത്രയിലും നാട്ടിലും തുടങ്ങി എല്ലാ അവസ്ഥകളിലും ഇതുതന്നെയായിരിക്കണം അവരുടെ ലക്ഷ്യം. പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ അവരുടെ അഭിപ്രായങ്ങൾ പരിശോധിക്കണം. അവയിൽ തെളിവിനോട് യോജിക്കുന്ന അഭിപ്രായത്തെ സ്വീകരിക്കുകയും വേണം. അതിൽ ആരോടും അന്ധമായ പക്ഷപാതം കാണിക്കരുത്.❞ 📝 فَضْلُ العِلْمِ وَأَخْلَاقُ أَهْلِهِ صـ ٣٠ > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN

Open in Telegram
Views300+54%vs avg
Forwards—
Reactions—
Comments—
#5853Text

بِسْــــــــــــــمِ اللهِ الرَّحْمَنِ الرَّحِيْـــــم ∎ നന്മയിലേക്ക് വഴിനടത്തിയവൻ അത് ചെയ്തവനെപ്പോലെയാണ് ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: ❝ എനിക്കും നിങ്ങൾക്കുമുള്ള എന്റെ ഉപദേശം ഇതാണ്: ജനങ്ങൾക്കിടയിൽ അറിവ് പ്രചരിപ്പിക്കുന്നതിൽ അതീവ താൽപര്യം കാണിക്കുക. ചെറിയ ഒരു കാര്യമായിപ്പോലും അതിനെ നിസ്സാരമായി കാണരുത്. നിങ്ങൾ ഒരാൾക്ക് ഒരു മതപരമായ കാര്യം പഠിപ്പിക്കുകയും, അയാൾ അതനുസരിച്ച് പ്രവർത്തിക്കുകയും, പിന്നീട് അത് മറ്റൊരാൾക്കും അതിനുശേഷം വേറൊരാൾക്കും പഠിപ്പിക്കുകയും ചെയ്താൽ, നിങ്ങൾ ജനങ്ങൾക്ക് കാണിച്ചുകൊടുത്ത ആ അറിവനുസരിച്ച് അവർ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന പ്രതിഫലത്തിന് തുല്യമായ പ്രതിഫലം നിങ്ങൾക്കും ലഭിക്കുന്നതാണ്. ❞ ​📓 لقاءات الباب المفتوح 📖 جـزء ٤ / صـفـحـة ٣٧٢ ​ > 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN

Open in Telegram
Views289+48%vs avg
Forwards—
Reactions—
Comments—